ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടമായി ആദ്യ മെഡല്‍ ലഭിച്ചു. പുരുഷ വിഭാഗം 56 കിലോ ഭ...
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടമായി ആദ്യ മെഡല്‍ ലഭിച്ചു. പുരുഷ വിഭാഗം 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ വെള്ളി മെഡല്‍ നേടിയാണ് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്. ആകെ 249 കിലോയാണ് ഗുരു രാജ ഉയര്‍ത്തിയത്. സ്നാച്ചില്‍ 111 കിലോയും ക്ലീന്‍ & ജെര്‍ക്കില്‍ 138 കിലോയുമായിരുന്നു താരത്തിന്റെ പ്രകടനം.
എന്നാല്‍ നീന്തലില്‍ മലയാളി താരം സജന് പ്രകാശ് 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഹീറ്റ്സില്‍ പുറത്തായി. ഗെയിംസിലെ ആദ്യ സ്വര്‍ണം ബെര്‍മുഡയുടെ ഫ്ളോറ ഡഫി നേടി.
സൈക്ലിംഗ് വനിതാ ടീം ഇനത്തില്‍ മലയാളി താരം അലീന റെജി ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമിന് രാവിലെ 10.10 നാണ് മത്സരം. വര്‍ണാഭമായ ചടങ്ങോടെയാണ് ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമായത്. ചാള്‍സ് രാജകുമാരനാണ് ഗെയിംസ് ഉദ്ഘാടനം ചെയ്തത്.
COMMENTS