ന്യൂഡല്‍ഹി: പഠനത്തില്‍ പിന്നോക്കമായതിന്റെ പേരിലോ പരാജയപ്പെട്ടതിന്റെ പേരിലോ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നും പുറത്താക്കാന്‍ പാടില്ലെന്...
ന്യൂഡല്‍ഹി: പഠനത്തില്‍ പിന്നോക്കമായതിന്റെ പേരിലോ പരാജയപ്പെട്ടതിന്റെ പേരിലോ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നും പുറത്താക്കാന്‍ പാടില്ലെന്ന് സി.ബി.എസ്.ഇ നിര്‍ദ്ദേശിച്ചു.
വിജയശതമാനം കൂട്ടാന്‍ നിര്‍ബന്ധിത ടി.സി നല്‍കുന്നതിനെയും സി.ബി.എസ്.ഇ വിലക്കി. രക്ഷിതാക്കള്‍ അവശ്യപ്പെട്ടാല്‍ മാത്രം ടി.സി നല്‍കാം. വിജയിക്കാന്‍ ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെ 33% മാര്‍ക്ക് മതിയെന്നും സി.ബി.എസ്.ഇ നിര്‍ദ്ദേശിച്ചു.
നേരത്തെ ഇന്റേണല്‍ കൂടാതെ 33 ശതമാനം മാര്‍ക്ക് വേണമെന്നായിരുന്നു വ്യവസ്ഥ. പാമ്പാടി സ്കൂളിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
COMMENTS