ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കോടതി അഞ്ചു വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ച ബോളിവുഡ് താരം സല്മാന് ഖാന് ജയിലില്‍ പ്രത്യേക പരി...
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കോടതി അഞ്ചു വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ച ബോളിവുഡ് താരം സല്മാന് ഖാന് ജയിലില്‍ പ്രത്യേക പരിഗണനയില്ല. രണ്ടാം നമ്പര്‍ വാര്‍ഡിലാണ് സല്‍മാനെ പ്രവേശിപ്പിച്ചത്. സല്‍മാന്റെ നമ്പര്‍ 106 ആണ്.
വെള്ളിയാഴ്ച ജയില്‍ യൂണിഫോം നല്‍കും. നിലത്താണ് ഉറങ്ങുക. നാലു പുതപ്പുകള്‍ ജയില്‍ അധികൃതര്‍ അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്.
പതിനഞ്ചുകാരിയെ ഈശ്രമത്തില്‍ വച്ച് ബലത്സംഗം ചെയ്ത കേസിലെ പ്രതി അസറാം ബാപ്പു, ഒരാളെ വെട്ടിക്കൊന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസിലെ പ്രതി ശംബുലാല്‍ റെയ്ഗാര്‍ തുടങ്ങിയവരാണ് സല്‍മാന്റെ സഹതടവുകാര്‍.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സല്മാന് ഖാന് ജോധ് പൂര് സെഷന്‍സ് കോടതിയാണ് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. 1998 ഒക്ടോബര്‍ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കേസിലെ മറ്റു പ്രതികളായ നടന് സെയ്ഫ് അലിഖാന്, നടിമാരായ താബു, നീലം, സോനാലി ബന്ദ്രേ എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. വെള്ളിയാഴ്ച കോടതി സല്മാന് ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
Keywords: Bollywood, Salman Khan, jail, crime

COMMENTS