കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 63 കടന്നു. കാബൂളില്‍ വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രത്...
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 63 കടന്നു. കാബൂളില്‍ വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രത്തിലും ബാഗ്ലാന് പ്രവിശ്യയിലുമാണ് ചാവേറാക്രമണം ഉണ്ടായത്. ആക്രമണങ്ങളില്‍ 119 പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരുടെ രജിസ്ട്രേഷന് നടക്കുമ്പോഴാണ് സ്ഫോടനം ഉണ്ടായത്. ഒരാഴ്ച മുന്‍പ് വോട്ടര്‍ രജിസ്ട്രേഷന് തുടങ്ങിയതിന് ശേഷം ഇതിനായി ഒരുക്കിയ കേന്ദ്രങ്ങളില്‍ ആക്രമണം പതിവാവുകയാണ്. രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടികളടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
ഇതിനിടെ കാബൂളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. എന്നാല്‍ ബാഗ്ലാന് പ്രവശ്യയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
COMMENTS