ഹൈദരാബാദ്: തെലുങ്കാനയില്‍ ട്രാക്ടര്‍ കനാലില്‍ വീണ് ഒന്‍പത് സ്ത്രീകള്‍ കൊല്ലപ്പെട്ടു. നാല്‍ഗോണ്ട ജില്ലയില്‍ അലിമിനേതി മാധവ റെഡ്ഡി പദ്ധതി ...
ഹൈദരാബാദ്: തെലുങ്കാനയില്‍ ട്രാക്ടര്‍ കനാലില്‍ വീണ് ഒന്‍പത് സ്ത്രീകള്‍ കൊല്ലപ്പെട്ടു. നാല്‍ഗോണ്ട ജില്ലയില്‍ അലിമിനേതി മാധവ റെഡ്ഡി പദ്ധതി പ്രദേശത്ത് ഇന്നു രാവിലെയാണ് അപകടം ഉണ്ടായത്. ഇവിടേക്ക് ജോലിക്കാരെ കൊണ്ടുപോവുകയായരുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ മുപ്പതോളം സ്ത്രീകള്‍ വണ്ടിയിലുണ്ടായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരുടെ സഹായത്തോടെ കനാലില്‍ നിന്നും അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
COMMENTS