മുംബയ്: അഭിഷേക് ബച്ചന് ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മന്മര്സിയന് ...
മുംബയ്: അഭിഷേക് ബച്ചന് ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മന്മര്സിയന് എന്ന സിനിമയിലൂടെയാണ് അഭിഷേക് ബച്ചന്റെ തിരിച്ചുവരവ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിന് നല്ല സ്വീകരണമാണ് ലഭിച്ചത്. തപ്സി ആണ് ഈ ചിത്രത്തില്‍ അഭിഷേകിന്റെ നായിക.
അഭിനയം മതിയാക്കുന്നുവെന്ന് താന്‍ ഒരിക്കലും പറഞ്ഞിരുന്നില്ലെന്നും ചെയ്തുകൊണ്ടിരിക്കുന്ന തരത്തിലുള്ള സിനിമകളില്‍ നിന്ന് ഒരു മാറ്റം വേണമെന്നാണ് പറഞ്ഞിരുന്നതെന്നും അഭിഷേക് ബച്ചന് വ്യക്തമാക്കി. സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭാര്യ ഐശ്വര്യ പിന്തുണയ്ക്കുകയായിരുന്നുവെന്നും എന്നാല്‍ മാതാപിതാക്കള്‍ കടുത്ത ആശങ്കയിലായിരുന്നെന്നും അഭിഷേക് ബച്ചന് പറഞ്ഞു.
എന്നാല്‍ ഭാര്യയ്ക്ക് അതില്‍ ഒരാശങ്കയുമുണ്ടായിരുന്നില്ലെന്നും എല്ലാം കുടുംബവുമായി ചര്‍ച്ച ചെയ്യുമായിരുന്നെന്നും ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത് നന്നായെന്നും അഭിഷേക് ബച്ചന് പറഞ്ഞു.
COMMENTS