മുംബൈ: അഖിലേന്ത്യാ അണ്ടര്‍ 23 ട്വന്റി 20 വനിതാ ക്രിക്കറ്റ് കിരീടം കേരളത്തിന്. ഫൈനലില്‍ മഹാരാഷ്ട്രയെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് കേരളം ...
മുംബൈ: അഖിലേന്ത്യാ അണ്ടര്‍ 23 ട്വന്റി 20 വനിതാ ക്രിക്കറ്റ് കിരീടം കേരളത്തിന്. ഫൈനലില്‍ മഹാരാഷ്ട്രയെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് കേരളം സ്വര്‍ണ്ണം നേടിയത്. ആദ്യം ബാറ്റുചെയ്ത മഹാരാഷ്ട്ര 20 ഓവറില്‍ നാലു വിക്കറ്റു നഷ്ടത്തില്‍ 114 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 19.5 ഓവറില്‍ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ വിജയിക്കുകയായിരുന്നു.
37 റണ്‍സെടുത്ത എ.അക്ഷയയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. ജിലു ജോര്‍ജ്, ക്യാപ്റ്റന്‍ എസ്.സജന എന്നിവരും കേരളത്തിനായി മികച്ച ബാറ്റിങ് പുറത്തെടുത്തു. ദേശീയ തലത്തില്‍ കേരളത്തിന് ആദ്യമായാണു കിരീടം ലഭിക്കുന്നത്. മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, മുംബൈ എന്നിവരെ തോല്‍പ്പിച്ചായിരുന്നു കേരളത്തിന്റെ മുന്നേറ്റം.

COMMENTS