Search

ബി.ഡി.ജെ.എസ്സിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ബിജെപിക്ക് കിട്ടില്ല: വെള്ളാപ്പള്ളി നടേശന്‍


ആലപ്പുഴ: ബി.ഡി.ജെ.എസ്സിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ബിജെപിക്ക് കിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ബിജെപിക്ക് സവര്‍ണ്ണ അജണ്ടയാണെന്നും ചെങ്ങന്നൂരില്‍ ജയിക്കാന്‍ കേന്ദ്രഭരണത്തിന്റെ മറവില്‍ ഏതടവും  ബി.ജെ.പി പയറ്റുമെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

രാജ്യസഭാ സീറ്റ് പ്രഖ്യാപനത്തോടെ ബി.ഡി.ജെ.എസ് - ബി.ജെ.പി ബന്ധം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പാകും ബി.ജെ.പി നേരിടുന്ന വലിയ വെല്ലുവിളിയെന്നും ബി.ഡി.ജെ.എസ് അടക്കമുള്ള ഘടകകക്ഷികളെ കൂടെ നിര്‍ത്താതെ കേരളത്തില്‍ ബി.ജെ.പിക്ക് ഇനി വളരാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഘടകകക്ഷികള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞത് കൊടുക്കാനുള്ള മര്യാദ ബി.ജെ.പി നേതൃത്വം കാണിക്കണം.

എന്നാല്‍ രാജ്യസഭാ സീറ്റ് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബി.ഡി.ജെ.എസ്സിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ബിജെപിക്ക് കിട്ടില്ല: വെള്ളാപ്പള്ളി നടേശന്‍