ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയും ബി.ഡി.ജെ.എസ്സും തമ്മിലുള്ള പ്രശ്നങ്ങള്‍ തീരുമെന്ന് തോന്നുന്നില്ലെന്ന് എസ്.എന...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയും ബി.ഡി.ജെ.എസ്സും തമ്മിലുള്ള പ്രശ്നങ്ങള്‍ തീരുമെന്ന് തോന്നുന്നില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി കേന്ദ്ര നേതൃത്വം കാര്യമായി എടുക്കുന്നില്ലെന്ന് തോന്നുന്നു. അതിനാല്‍ തന്നെ അടുത്തകാലത്തൊന്നും കേരളത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ബിജെപിക്കാകുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചെങ്ങന്നൂരിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും മിടുക്കന്മാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള വെള്ളാപ്പള്ളിയെ വീട്ടിലെത്തി കണ്ടതിന്പിന്നാലെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
എന്‍.ഡി.എയിലെ എല്ലാ ഘടകകക്ഷികള്‍ക്കും മുന്നണിയില്‍ പ്രശ്നങ്ങളുണ്ടെന്നും മുന്നണി എന്ന നിലയില്‍ എന്‍.ഡി.എ സജീവമല്ലെന്നും ഇത് പരിഹരിക്കേണ്ടത് ബി.ജെ.പി യുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ ആണെന്നും വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി.
COMMENTS