കണ്ണൂര്‍: ആവശ്യമെങ്കില്‍ തലസ്ഥാനത്തേക്ക് കിസാന്‍സഭ മാതൃകയില്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് കീഴാറ്റൂര്‍ വിഷയത്തില്‍ സമരം നടത്തുന്ന വയല്‍ക്ക...
കണ്ണൂര്‍: ആവശ്യമെങ്കില്‍ തലസ്ഥാനത്തേക്ക് കിസാന്‍സഭ മാതൃകയില്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് കീഴാറ്റൂര്‍ വിഷയത്തില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ വ്യക്തമാക്കി. അതിനായി എലിവേറ്റഡ് ഹൈവേയുടെ കാര്യത്തിലടക്കം സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
അലൈന്മെന്റ് മാറ്റുന്നതിനോട് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധം ഉയര്‍ത്തുമെന്നതിനാല്‍ നിലപാടെടുക്കാനാകാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസും യു.ഡി.എഫും.
വയല്‍ക്കിളികള്‍ സമരപ്പന്തല്‍ പുനഃസ്ഥാപിച്ച് തുടര്‍ സമരം പ്രഖ്യാപിച്ചെങ്കിലും പ്രത്യക്ഷ സമരം ഉടനെയില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്ക്കുന്നതിനാല് സര്‍ക്കാരിന്റെയോ സി.പി.എമ്മിന്റെയോ ഭാഗത്ത് നിന്ന് കടുത്ത നീക്കങ്ങളും ഉടനെ ഉണ്ടാകാനിടയില്ല. കാവല്‍പ്പുര സമരം സി.പി.എം ഇതുവരെ തുടങ്ങിയിട്ടുമില്ല. എല്ലാം കണക്കിലെടുത്ത് കാത്തിരുന്ന ശേഷം അടുത്ത പടിയെന്നാണ് വയല്‍ക്കിളികളുടെ തീരുമാനം.
ഏതായാലും കീഴാറ്റൂരില്‍ വയല്‍ക്കിളികളുള്‍പ്പെടുന്ന വിശാല കൂട്ടായ്മയും സര്‍ക്കാരിനെ നയിക്കുന്ന സി.പി.എമ്മും തമ്മിലുള്ള എതിര്‍പ്പ് കുറയുന്നതായാണ് കാണുന്നത്.

COMMENTS