ആലപ്പുഴ: കേരള കോണ്‍ഗ്രസും ബിജെപിയുമായി അടുക്കുന്ന സാഹചര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബിജെപി നേതാവ് വി. മുരളീധരന്. ആരു...
ആലപ്പുഴ: കേരള കോണ്‍ഗ്രസും ബിജെപിയുമായി അടുക്കുന്ന സാഹചര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബിജെപി നേതാവ് വി. മുരളീധരന്. ആരുടെയും വോട്ട് സ്വീകരിക്കുമെന്നും മാണിയോടുള്ള നിലപാട് സംസ്ഥാന പ്രസിഡന്റ് കുമ്മനം പറഞ്ഞതുപോലെയാണെന്നുമാണ് മുരളീധന് പറഞ്ഞത്. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് മുരളീധരന്റെ മലക്കം മറിച്ചില്‍.
ബിജെപി നേതാവ് പി. കെ. കൃഷണദാസ് കഴിഞ്ഞ ദിവസം മാണിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. വ്യക്തിപരമായ സന്ദര്ശമാണെന്നും രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചില്ലെന്ന് മാണിയും ബിജെപി നേതാക്കളും പറയുമ്പോഴും സന്ദര്‍ശനത്തിനു വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെത്തത് സ്പഷ്ടം.
അതിനിടെയാണ് മാണിയെ വിമര്‍ശിച്ച് വി. മുരളീധരന് രംഗത്തെത്തിയത്.മാണി കൊള്ളക്കാരനെന്നാണ് മുരളീധരന് പറഞ്ഞത്. മുരളീധരനെതിരെ ബിജെപി കോര്‍ കമ്മിറ്റിയില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. അനവസരത്തിലുള്ള മുരളീധരന്റെ പ്രസ്താവനക്കെതിരെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി പി. എസ്. ശ്രീധരന്‍പിള്ള കുമ്മനത്തിനു പരാതിയും നല്കി.
മുരളീധരന്റെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ കുമ്മനം ആരോടും പാര്‍ട്ടിക്ക് അയിത്തമില്ലെന്ന് കുമ്മനം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ വോട്ടിനാണ് പ്രാധാന്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് നിലപാടില്‍ നിന്ന് മുരളീധരന് പിന്നോട്ട് പോയത്.
ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ മുരളീധരനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മുരളീധരന്റെ പ്രസ്താവന ദോഷം ചെയ്യുമെന്നാണ് കോര്‍ കമ്മിറ്റിയില്‍ പി. എസ്.ശ്രീധരന് പിള്ള നല്കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
എതിര്‍പ്പുള്ളവര്‍ നേരത്തെ പറയണമായിരുന്നെന്നും നേതൃത്വം ആവശ്യപ്പെട്ടതു കൊണ്ടാണ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായതെന്നും ശ്രീധരന് പിള്ള തുറന്നടിച്ചു. മുരളീധരന്റെ പ്രസ്താവന തിരുത്തണമെന്ന് കുമ്മനവും ആവശ്യപ്പെട്ടു. സ്വന്തം കാര്യം കഴിഞ്ഞപ്പോള്‍ മുരളീധരന് കല മുടയ്ക്കുകയാണെന്നായിരുന്നു എംടി. രമേശിന്റെ വിമര്‍ശനം.
Keywords: V.Muraleedhran, BJP, KeralaCongress, K.M.Mani

COMMENTS