ലഖ്നൗ: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ ബിഎസ്പി നേതാവ് മായാവതിക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറഞ്ഞത് സമാജ് വാദ...
ലഖ്നൗ: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ ബിഎസ്പി നേതാവ് മായാവതിക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറഞ്ഞത് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
ഗോരഖ്പൂര്‍ ഫൂല്പൂര് മണ്ഡലങ്ങളിലാണ് സമാജ് വാദി പാര്‍ട്ടി ബിജെപിക്കെതിരെ അട്ടിമറി വിജയം നേടിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലങ്ങളാണിവ.
ബിജെപിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച ഫലമാണ് ഉത്തര്‍പ്രദേശിലേത്. ബിഎസ്പിയുടെ പിന്തുണയോടെയാണ് സമാജ് വാദി പാര്‍ട്ടിയുടെ വിജയം. രണ്ടിടത്തും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.
യോഗി ആദിത്യനാഥ് അഞ്ചു തവണ തുടര്‍ച്ചയായി ജയിച്ചുവന്ന മണ്ഡലമാണ് ഗോരഖ്പൂര്‍. സമാജ് വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് ഇവിടെ 26,000 ലേറെ വോട്ടുകള്‍ക്കാണ് ജയിച്ചത്.
ഫൂല്‍പൂരില്‍ എസിപിയുടെ നാഗേന്ദ്ര സിങ് പട്ടേല്‍ 59,000 ലേറെ വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ തറപറ്റിച്ചത്. 2014 ഉപതിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണിത്.
Keywords: Utterpradesh, By election, result, BJP, BSP, SP

COMMENTS