Search

12 -ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു


അഹമ്മദബാദ്: 12 -ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ഗുജറാത്തിലെ അനന്ദ് ജില്ലയിലാണ് സംഭവം. ദവല്‍സിന്‍ങ് പഥിയാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് എക്‌സാം എഴുതുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

കുട്ടിയെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്‌കൂളിന് അടുത്തുള്ള ഗ്രാമത്തിലാണ് വിദ്യാര്‍ത്ഥി താമസിച്ചിരുന്നത്. സുഹൃത്തുക്കളുടെ കൂടെയാണ് പരീക്ഷയ്ക്കായി ദവല്‍സിന്‍ങ് എത്തിയത്.

കുട്ടിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം  പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ വ്യക്തമാകുകയുള്ളൂ.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “12 -ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു