ഗാസ സിറ്റി: ഗാസയില്‍ പലസ്തീര്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ നടത്തിയ വെടിവയ്പ്പില്‍ ഏഴു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറേപ്പ...
ഗാസ സിറ്റി: ഗാസയില്‍ പലസ്തീര്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ നടത്തിയ വെടിവയ്പ്പില്‍ ഏഴു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറേപ്പേര്ക്ക് പരിക്കേറ്റു. മരിച്ചവരില്‍ പതിനാറുകാരനും ഉള്‍പ്പെടുന്നു.
ഇസ്രയേല്‍-പലസ്തീന് അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധത്തിനു നേര്‍ക്കാണ് വെടിവച്ചത്. പ്രകടനം ആറാഴ്ച നീളുന്ന സമരത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ളതായിരുന്നു. ഗാസ സമീപകാലത്തു കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണ് ഇപ്പോള്‍ നടക്കുന്നത്.
പലസ്തീന് സംഘടന ഹമാസ് ഇസ്രയേല്‍ വെടിവയ്പ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരെ കൊലപ്പെടുത്തി ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു. ജനങ്ങള്‍ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കാതിരിക്കാനാണ് പ്രതിഷേധത്തിനു നേരെ വെടിവച്ചതെന്നും ഹമാസ് പറഞ്ഞു.
Keywords: Gaza, Israel, Palastine, Firing, Death

COMMENTS