കൊല്‍ക്കത്ത: ഏതൊരു ക്രിക്കറ്ററും മോഹിക്കുന്ന നേട്ടം കൈവരിച്ച് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. വെറു 20 പന്തില്‍ സെഞ്ചുറി തികച്ചാണ് സാഹ ഇത...
കൊല്‍ക്കത്ത: ഏതൊരു ക്രിക്കറ്ററും മോഹിക്കുന്ന നേട്ടം കൈവരിച്ച് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. വെറു 20 പന്തില്‍ സെഞ്ചുറി തികച്ചാണ് സാഹ ഇതിഹാസമെഴുതിയിരിക്കുന്നത്.
ടെസ്റ്റ് താരമായ സാഹ ജെസി മുഖര്‍ജി ട്രോഫിയിലാണ് അത്ഭുതം കുറിച്ചിരിക്കുന്നത്. മോഹന്‍ ബഗാനുവേണ്ടിയാണ് സാഹ പാഡണിഞ്ഞത്.
ബിഎന്‍ആര്‍ റിക്രിയേഷന്‍ ക്ലബ്ബിനെതിരേ 14 സിക്സറുകളും നാലു ഫോറുകളുമടക്കമാണ് 20 പന്തില്‍ നിന്ന് 102 റണ്‍സ് അടിച്ചെടുത്തത്.
151 റണ്‍സ് വിജയലക്ഷ്യമാണ് എതിരാളികള്‍ ഉയര്‍ത്തിയത്. കേവലം ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെയാണ് മോഹന്‍ ബഗാന് വിജയിച്ചത്.
12 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ച സാഹ അടുത്ത എട്ടു പന്തില്‍ സെഞ്ചുറി തികയ്ക്കുകയായിരുന്നു.
ഏഴാം ഓവറില്‍ മീഡിയം പേസര്‍ അമന് പ്രസോദിന്റെ ആറു പന്തും സാഹ സിക്സറിനു തൂക്കുകയും ചെയ്തു.
COMMENTS