തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. ...
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകികള്‍ എത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിന്റെ ഭാഗമായി രാജേഷുമായി ബന്ധമുണ്ടായിരുന്ന വിദേശത്തുള്ള സ്ത്രീയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
വാടകയ്ക്കെടുത്ത കാറിലെത്തിയ ക്വട്ടേഷന്‍ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന് സമാനമായ ചില ആക്രമങ്ങള്‍ ഓച്ചിറ, കായംകുളം ഭാഗത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിയിരുന്നു. രാജേഷിനെ വെട്ടിയതിനുശേഷം കടന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങള്‍ ചില വീടുകളില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നും പോലീസ് ശേഖരിച്ചു. സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയതെന്ന് രാജേഷിനൊടൊപ്പമുണ്ടായിരുന്ന കുട്ടന് മൊഴി നല്‍കിയിരുന്നു. കുട്ടനില്‍ നിന്നും പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി.
രാജേഷിനെ ഫോണ്‍ വിളികളോരോന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പരിചയപ്പെട്ട സ്ത്രീയുമായി രാജേഷ് നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. രാജേഷുമായി അടുപ്പമുണ്ടായിരുന്നതായി ആലപ്പുഴ സ്വദേശിയായ സ്ത്രീയും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാജേഷുമായുള്ള അടുപ്പത്തെ തുടര്‍ന്ന് കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ടായതായും പൊലീസിനോട് സ്ത്രീ പറഞ്ഞു. ഇവരെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിക്കുകയാണ്.
ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

COMMENTS