തിരുവനന്തപുരം: നികുതി വെട്ടിച്ച് കേരളത്തിലോടുന്ന പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വക...
തിരുവനന്തപുരം: നികുതി വെട്ടിച്ച് കേരളത്തിലോടുന്ന പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി. നികുതി വെട്ടിപ്പ് നടത്തുന്ന ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കാനാണ് ഗതാഗത കമ്മീഷണര്‍ ആര്.ടി.ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സിനിമാ താരങ്ങളായ സുരേഷ് ഗോപി, അമല പോള്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെ നേരത്തെ പോണ്ടിച്ചേരിയില്‍ വ്യാജമായി വാഹനം രജിസ്റ്റര്‍ ചെയ്തതിന് കേസെടുത്തിരുന്നു. സിനിമ താരങ്ങള്‍ക്കൊപ്പം പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗതാഗത വകുപ്പ് നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്.
COMMENTS