തിരുവനന്തപുരം: വര്‍ക്കലയ്ക്ക് സമീപം മടവൂരില്‍ നാടന്‍പാട്ട് കലാകാരനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. ഒരു സ്വകാര്യ എഫ്.എമ്മിലെ മുന്‍ റേ...
ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേര് ചേര്‍ന്ന് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാജേഷിന് ഒപ്പമുണ്ടായിരുന്ന കുട്ടന് എന്നയാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
ഗാനമേളയ്ക്ക് അനൗണ്‍സ്മെന്റ് ചെയ്യാന്‍ പോകാറുണ്ടായിരുന്ന രാജേഷ് പരിപാടി കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
COMMENTS