സുഖ്മ: ഛത്തീസ്ഗഡ്ഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഒമ്പത് സി.ആര്.പി.എഫ് ജവാന്മാര് മരിച്ചു. മാവോയിസ്റ്റ...
സുഖ്മ: ഛത്തീസ്ഗഡ്ഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഒമ്പത് സി.ആര്.പി.എഫ് ജവാന്മാര് മരിച്ചു. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന്മാര് മരിച്ചത്. നാല് ജവാന്മാര്ക്ക് ഗുരുതരമായി പരിക്കേറ്റു.
ബസ്തറിലെ കിസ്താറാമില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ്സ്ഫോടനമുണ്ടായത്. ജവാന്മാര് സഞ്ചരിച്ചിരുന്ന വാഹനവും സ്ഫോടനത്തില്‍ തകര്‍ന്നു.
രാവിലെ സുഖ്മയില്‍ മാവോയിസ്റ്റുകളുമായി സി.ആര്.പി.എഫ് ജവാന്മാര് ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. 11 ദിവസം മുമ്പ് ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകളെ സി.ആര്.പി.എഫ് വധിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന
സുഖ്മയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 25 മാവോയിസ്റ്റുകളെയാണ് ഏറ്റുമുട്ടലില്‍ സി.ആര്.പി.എഫ് ജവാന്മാര് വകവരുത്തിയത്. രണ്ട് വര്‍ഷത്തിനിടെ 300 നക്സലുകളെ ഇല്ലാതാക്കിയെന്നാണ് റിപ്പോര്‍ട്ട്.
സുഖ്മ ആക്രമണത്തെ അപലപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഛത്തീസ്ഗഡിലെത്താന്‍ സി.ആര്.പി.എഫ് ഡയറക്ടര്‍ ജനറലിന് നിര്‍ദ്ദേശം നല്കി. സി.ആര്.പി.എഫ് ഡയറക്ടര്‍ ജനറലിനോട് രാജ്നാഥ് സിംഗ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

COMMENTS