തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുന്നതായി റിപ്പോര്‍ട്ട് വന്നു. അതിനാല്‍ തന്നെ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് ക...
തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുന്നതായി റിപ്പോര്‍ട്ട് വന്നു. അതിനാല്‍ തന്നെ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കടലില്‍ ശക്തമായ കാറ്റിനും വന്‍ തിരമാലകള്‍ക്കും കേരളത്തിലുടനീളം കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ലക്ഷദ്വീപില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഇവിടെ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റുണ്ടാകാനാണ് സാധ്യത. കേരളത്തിലും ന്യൂനമര്‍ദത്തിന്റെ ഭാഗമായി കാറ്റും മഴയും ഉണ്ടാകും. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കോമോറിന് - മാലിദ്വീപ് മേഖലയിലും ദക്ഷിണ കേരളത്തിലും തമിഴ്നാട്ടിലും കാറ്റു വീശാന്‍ സാധ്യതയുണ്ട്.

COMMENTS