എറണാകുളം: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിഷയത്തില്‍ അനുരഞ്ജന ചര്‍ച്ചയുമായി കെസിബിസി രംഗത്തുവന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള തുറന്ന ...
എറണാകുളം: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിഷയത്തില്‍ അനുരഞ്ജന ചര്‍ച്ചയുമായി കെസിബിസി രംഗത്തുവന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള തുറന്ന പോര് അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിയമ നടപടിയില്‍ ഇടപെടില്ലെന്ന് കെസിബിസി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി ചര്‍ച്ചകള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.
കര്‍ദിനാള്‍ ആലഞ്ചേരി, സഹായ മെത്രാന്മാര് എന്നിവരുമായി മലങ്കര സഭാ അധ്യക്ഷന്‍ മാര്‍ ബസേലിയോസ് ക്ലീമിസ്, കെസിബിസി അധ്യക്ഷന്‍ ഡോക്ടര്‍ സുസെപാക്യം എന്നിവരാണ് ചര്‍ച്ച നടത്തിയത്.
വൈദികസമിതി അംഗങ്ങളുമായും മലങ്കര സഭാ അധ്യക്ഷന്‍ ചര്‍ച്ച നടത്തി. നേരത്തെ കര്‍ദ്ദിനാളിനെ വിമര്‍ശിച്ച് വൈദിക സമിതി രംഗത്തെത്തിയിരുന്ന സാഹചര്യത്തിലാണ് അദ്ദേഹം അവരുമായി ചര്‍ച്ച നടത്തിയത്.
സഹായ മെത്രാന്മാരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യവും പങ്കെടുക്കുന്നുണ്ട്.
COMMENTS