മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്‍സിന്. ഹാസ്യ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലെത്തിയ നടന്. പിന്നീട് വിസ്മയിപ്പിക്കു...
മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്‍സിന്. ഹാസ്യ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലെത്തിയ നടന്. പിന്നീട് വിസ്മയിപ്പിക്കുന്ന അഭിനേതാവായി മാറി.
നവാഗതനായ വി.സി. അഭിലാഷ് ഒരുക്കിയ ആളൊരുക്കം എന്ന ചിത്രത്തിലെ അപ്പു പിഷാരടിയെ അവതരിപ്പിച്ചതിനാണ് പുരസ്കാരം.
ഫഹദ് ഫാസില്‍, നന്ദു എന്നിവരെ പിന്തള്ളിയാണ് ഇന്ദ്രന്‍സ് പുരസ്കാരം സ്വന്തമാക്കിയത്. നഷ്ടപ്പെട്ട മകനെ തേടിയിറങ്ങുന്ന പിതാവിന്റെ നിസ്സഹായതയും അന്വേഷണത്തിനൊടുവില്‍ മകന്, മകളായി മുന്നിലെത്തുമ്പോള്‍ ഉണ്ടാകുന്ന അന്തസ്സംഘര്‍ഷങ്ങളും അയത്നലളിതമായി അഭിനയിച്ചു എന്നാണ് ജൂറിയുടെ വിലയിരുത്തത്.
രണ്ടു വര്‍ഷം മുമ്പ് ചുണ്ടിനും കപ്പിനും ഇടയിലാണ് ഇന്ദ്രന്‍സിനു മികച്ച നടനുള്ള പുരസ്കാരം നഷ്ടമായത്. മണ്ട്രോ തുരുത്ത് എന്ന ചിത്രത്തിലെ കഥാപാത്രത്തെയാണ് അക്കൊല്ലം ജൂറി പരിഗണിച്ചത്. എന്നാല്‍, ചാര്‍ളിയിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനാണ് അവാര്‍ഡ് നേടിയത്.
കെ.പി. സുകുമാരന്‍ നായരുടെ രാമാനം എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സ് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്തു തുടങ്ങിയത്. പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ഇന്ദ്രന്‍സിന്റേതായി തിരശ്ശീലയിലെത്തി.
വസ്ത്രാലങ്കാരകനായി സിനിമയിലെത്തിയ ഇന്ദ്രന്‍സ് എന്ന സുരേന്ദ്രന്, രാജസേനന്റെ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
Keywords: Indrans, actor, award

COMMENTS