അരീക്കോട്: മലപ്പുറം അരീക്കോട് അച്ഛന് മകളെ കുത്തിക്കൊന്നു. വിവാഹത്തലേന്നാണ് അച്ഛന്റെ കുത്തേറ്റ് മകള്‍ മരിച്ചത്. ആതിര (21) ആണ് മരിച്ചത്. സ...
അരീക്കോട്: മലപ്പുറം അരീക്കോട് അച്ഛന് മകളെ കുത്തിക്കൊന്നു. വിവാഹത്തലേന്നാണ് അച്ഛന്റെ കുത്തേറ്റ് മകള്‍ മരിച്ചത്. ആതിര (21) ആണ് മരിച്ചത്. സംഭവത്തില്‍ അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങല്‍ രാജനെ പൊലീസ് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ചയാണ് ആതിരയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. വിവാഹം സംബന്ധിച്ച് അച്ഛനുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
കൊയിലാണ്ടി സ്വദേശിയായ ചെറുപ്പക്കാരനുമായി ആതിര വളരെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍, ഈ ബന്ധത്തെ രാജന് എതിര്‍ത്തിരുന്നു. പൊലീസ് ഇടപെടലിനെ തുടര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. യുവാവ് താഴ്ന്ന ജാതിയില്പ്പെട്ടയാളാണെന്നതാണ് എതിര്‍പ്പിനു കാരണം.
വിവാഹത്തലേന്ന് ആതിരയും അച്ഛനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വഴക്കിനിടെ മദ്യലഹരിയിലായിരുന്ന രാജന് മകളെ കുത്തുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ആതിരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: Kerala, Honour killing, crime,police, arrest, death

COMMENTS