കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി, കേസെടുത്ത് അന്വേഷണത്...
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി, കേസെടുത്ത് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
അതിരൂപത രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണെന്നും കര്‍ദ്ദിനാളിനും ഇത് ബാധകമാണെന്നും രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് അതീതമായാണ് കര്‍ദ്ദിനാള്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു.
തന്നെ നിയന്ത്രിക്കാനുള്ള അവകാശം മാര്‍പ്പാപ്പയ്ക്കും വത്തിക്കാനും മാത്രമാണെന്നും സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള പരമാധികാരം തനിക്കാണെന്നുമുള്ള കര്‍ദ്ദിനാളിന്റെ വാദത്തിന് മറുപടിയായാണ് കോടതി ശക്തമായി വിമര്‍ശനം ഉന്നയിച്ചത്.
കര്‍ദ്ദിനാള്‍ സഭയുടെ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരന് മാത്രമാണെന്നും സ്വത്തുക്കള്‍ വിശ്വാസികളുടേതാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിശ്വാസികളുടെ സംഭാവനയാണ് സഭയുടെ സ്വത്തുക്കളെന്നും അതിനാല്‍ അത് സ്വന്തം താത്പര്യത്തിന് കൈകാര്യം ചെയ്യാനാവില്ലെന്നും നിയമമാണ് എല്ലാത്തിലും വലുതെന്നും കോടതി ചൂണ്ടിക്കാട്ടി.
മാത്രമല്ല പത്തു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഫൈനാന്‍സ് കൗണ്‍സിലിന്റെ അനുമതിയും വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
COMMENTS