തിരുവനന്തപുരം: നവംബറിലേക്ക് അനുവദിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനം മാറ്റി, ജനുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരം അനുവദിക്കണമെന്...
തിരുവനന്തപുരം: നവംബറിലേക്ക് അനുവദിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനം മാറ്റി, ജനുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരം അനുവദിക്കണമെന്ന് ബി.സി.സി.ഐയോട് കേരള ക്രിക്കറ്റ് അസോസിയേഷന് ആവശ്യപ്പെട്ടു.
നവംബറില്‍ കേരളത്തില്‍ മഴക്കാലമായതിനാലാണ് ഈ മാറ്റം ആവശ്യപ്പെടുന്നതെന്ന് കെ.സി.എ വ്യക്തമാക്കി. കഴിഞ്ഞ നവംബറില്‍ ന്യൂസിലാന്റിനെതിരെ തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാരണം തടസ്സപ്പെടുകയും പിന്നീട് എട്ട് ഓവര്‍ മാത്രം കളിക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് മത്സരം ജനുവരിയിലേക്ക് മാറ്റണമെന്ന് കെസിഎ ആവശ്യപ്പെടുന്നത്. വിന്‍ഡീസിനെതിരായ മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായെങ്കിലും പിന്നീടത് കൊച്ചിയിലേക്ക് മാറ്റാന്‍ കെ.സി.എ തീരുമാനിച്ചിരുന്നു.
പിന്നീട്, സച്ചിന് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായെത്തിയതോടെ കളി തിരുവനന്തപുരത്തെന്നു തീരുമാനിക്കുകയായിരുന്നു. ജനുവരിയിലേക്കു കളി മാറ്റിയാലും തിരുവനന്തപുരത്തു തന്നെയായിരിക്കുമെന്നും കെസിഎ പറയുന്നു.
Keywords: Cricekt, Australia, Greenfield., Football
COMMENTS