കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണ്ണായകമാണ്. ജയിക്കാനായില്ലെങ്കിലും വോട്ട് വര്‍ദ്ധിപ്പിക്കാനുള്ള കഠിനമായ ശ്രമം പാര്...
കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണ്ണായകമാണ്. ജയിക്കാനായില്ലെങ്കിലും വോട്ട് വര്‍ദ്ധിപ്പിക്കാനുള്ള കഠിനമായ ശ്രമം പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാവും. വോട്ടുകുറഞ്ഞാല്‍ ഏറെ പഴി കേള്‍ക്കേണ്ടി വരിക കുമ്മനത്തിനും കൂട്ടര്ക്കുമാവും.
യുഡിഎഫുമായി ഇടഞ്ഞു നില്ക്കുന്ന, എന്നാല്‍ എല്‍ഡിഎഫില്‍ ഇതുവരെ ബെര്‍ത്ത് ഉറപ്പിക്കാനാവാത്ത കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി അടുക്കാനുള്ള ബിജെപിയുടെ നീക്കത്തിനു പിന്നില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പെന്ന നെഞ്ചിടിപ്പുമുണ്ട്.
അതുകൊണ്ടാണ് കേരള കോണ്‍ഗ്രസ് നേതാവ് കെ. എം. മാണിയുമായി ബിജെപി നേതാക്കള്‍ ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്. എല്‍ഡിഎഫിനേക്കാള്‍ ബിജെപിയാണ് രാഷ്ട്രീയ നേട്ടത്തിന് ഏറെ നല്ലതെന്ന് രാഷ്ട്രീയ ചാണക്യനായ മാണി സാറിനോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.
മുതിര്‍ന്ന ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് കെ. എം. മാണി.യെ രാവിലെ പതിനൊന്നു മണിയോട് പാലായില്‍ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.
സൗഹൃദ സന്ദര്‍ശനമെന്നാണ് ബിജെപി നേതാക്കളുടെ സന്ദര്‍ശനെത്തെ കേരള കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിശേഷിപ്പിച്ചത്. എന്നാല്‍, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച കേരള കോണ്‍ഗ്രസ് സ്റ്റിയറിങ്ങ് കമ്മിറ്റി കൂടാനിരിക്കെയാണ് ബിജെപി നേതാക്കളുടെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെപ്പറ്റി കെ. എം. മാണി ഇതുവരെ മനസ്സുതുറന്നിട്ടില്ല. വീണ്ടും യുഡിഎഫിലേക്കു ചേക്കേറുക എന്നത് ആത്മഹത്യാപരമാണെന്ന് മാണിസാറിനും കൂട്ടര്‍ക്കും നന്നായറിയാം. എല്ഡിഎഫിലേക്കെത്തുകയും അത്ര എളുപ്പമല്ല. ഈ ആശയക്കുഴപ്പം മുതലെടുക്കാന്‍ ബിജെപിക്കായാല്‍ ഒരു പക്ഷേ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ മാറിമറിഞ്ഞേക്കും.
Keywords: Kerala Congress (M), K.M.Mani, BJP, Politics, Chengannoor, By poll

COMMENTS