ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ യോഗത്തില്‍ വച്ച് രാഹുല്‍ ഗാന്ധി മോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ബി.ജെ.പി നേതാവ് ഷലബ് മണി തൃപ്തിയാണ് മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്.
നീരവ് മോദിയും ലളിത് മോദിയും നരേന്ദ്ര മോദിയും തമ്മില്‍ സാമ്യങ്ങളുണ്ടെന്നും അഴിമതിക്ക് പര്യായമായി നരേന്ദ്ര മോദി മാറിയെന്നും യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നതായി തൃപ്തി പറയുന്നു. ഇത് ബി.ജെ.പി പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഈ രാജ്യത്തെ ജനങ്ങളുടെയും വികാരത്തെ വ്രണപ്പെടുത്തിയതായും അതിനാലാണ് താന്‍ മാനനഷ്ടക്കേസ് കൊടുത്തതെന്നും തൃപ്തി പറഞ്ഞു.
കേസില്‍ ഏപ്രില്‍ അഞ്ചിന് വാദം കേള്‍ക്കാന്‍ തുടങ്ങും.

0 thoughts on “ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്”