മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യസ്പോണ്‍സറായ മഗല്ലെന്‍ സ്പോണ്സര്ഷിപ്പില് നിന്ന് പിന്മാറി. മൂന്നുവര്‍ഷത്തെ കരാര്‍ ...
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യസ്പോണ്‍സറായ മഗല്ലെന്‍ സ്പോണ്സര്ഷിപ്പില് നിന്ന് പിന്മാറി. മൂന്നുവര്‍ഷത്തെ കരാര്‍ ശേഷിക്കെയാണ് മഗല്ലന്റെ ഈ പിന്മാറ്റം. പന്ത് ചുരണ്ടല്‍ വിവാദത്തിന് തൊട്ടുപുറകെയുള്ള ഈ സ്പോണ്‍സറുടെ പിന്മാറ്റം സാമ്പത്തികമായി ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 20 ദശലക്ഷം ഡോളറാണ് മഗല്ലെന്റെ സ്പോണ്‍സര്‍ഷിപ്പ് തുക. 2017ലെ ആഷസ് പരമ്പര മുതലാണ് മഗല്ലെന്‍ ഓസീസിന്റെ ഹോം മാച്ചുകളുടെ സ്പോണ്‍സറായത്.
പുതിയ സ്പോണ്‍സറെ കണ്ടെത്തുന്നതിനെകുറിച്ചോ, മഗല്ലെന്റെ തീരുമാനത്തെക്കുറിച്ചോ ക്രിക്കറ്റ് ഓസ്ട്രേലിയ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടീമിന്റെ മറ്റൊരു സ്പോണ്‍സറായ കോമണ്‍വെല്‍ ബാങ്ക് സംഭവത്തില്‍ കടുത്ത നിരാശ അറിയിച്ചെങ്കിലും സ്പോണ്സര്ഷിപ്പില് നിന്ന് പിന്മാറുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
എന്നാല്‍ ഡേവിഡ് വാര്‍ണറുമായുള്ള പരസ്യ കരാര്‍ എല്‍ജി ഇലക്ട്രോണിക്സ് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.

COMMENTS