ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ സൈനികവാഹനത്തിനു നേരെ ആക്രമം ആരംഭിച്ചതാണ് ഏറ്റുമുട്ടലിന് കാരണമായത്.
ഇന്നലെ രാത്രിയാണ് ഷോപിയാനയില്‍ പെട്രോളിങ്ങിനിറങ്ങിയ സൈനികവാഹനത്തിനുനേരെ ഭീകരാക്രമണമുണ്ടായത്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സൈനികകേന്ദ്രം അറിയിച്ചു.
ഷോപിയാന്കാരനായ ഷാഹിദ് അഹമ്മദ് ദര് എന്ന കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ പ്രദേശവാസികളാണ്. മറ്റൊരാളുടെ മൃതദേഹം മറ്റൊരു വാഹനത്തില്‍ നിന്നാണ് കണ്ടെത്തിയത്.
COMMENTS