മുംബൈ: അമിതാഭ് ബച്ചനും ഋഷി കപൂറും ഒന്നിക്കുന്ന 102 നോട്ട് ഔട്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതില്‍ അച്ഛനും മകനുമായിട്ടാണ...
മുംബൈ: അമിതാഭ് ബച്ചനും ഋഷി കപൂറും ഒന്നിക്കുന്ന 102 നോട്ട് ഔട്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതില്‍ അച്ഛനും മകനുമായിട്ടാണ് അമിതാഭ് ബച്ചനും ഋഷികപൂറും അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് 102 വയസ്സും ഋഷി കപൂറിന്റെ കഥാപാത്രത്തിന് 75 ഉം ആണ് പ്രായം.
ഗുജറാത്തിലെ പ്രശസ്തമായ ഒരു നാടകം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറ്റവും പ്രായംകൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന റെക്കോര്‍ഡുള്ള ചൈനക്കാരനെ മറികടക്കാന്‍ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് 16 വര്‍ഷം കൂടി ജീവിക്കണം. അതിനുവേണ്ടിയുള്ള ശ്രമമാണ് ചിത്രത്തില്‍ അയാള്‍ നടത്തുന്നത്. ഉമേഷ് ശുക്ലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

COMMENTS