കോയമ്പത്തൂര്‍: അറസ്റ്റ് ചെയ്ത പ്രതികളുമായി വന്ന തമിഴ്നാട് പൊലീസിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച രാവിലെ കല്ലാര്‍ കൂനൂര്‍ ...
കോയമ്പത്തൂര്‍: അറസ്റ്റ് ചെയ്ത പ്രതികളുമായി വന്ന തമിഴ്നാട് പൊലീസിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച രാവിലെ കല്ലാര്‍ കൂനൂര്‍ റോഡിലെ രണ്ടാം ഹെയര്‍പിന്‍ വളവിലാണ് പ്രതികളുമായി വന്ന ടെംപോ ട്രാവലര്‍ വാഹനം അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.
ആറ് പൊലീസുകാരും അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പ്രതികളുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഏഴ് പ്രതികളുള്‍പ്പെടെ 14 പേര് വാഹനത്തിലുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല.
അപകടം നടന്നവിവരം കോയമ്പത്തൂര്‍ റൂറല്‍ പൊലീസിനെ അറിയിക്കാതെ തമിഴ്നാട് പൊലീസ് മറ്റൊരു വാഹനം ചെന്നൈയില്‍ നിന്ന് എത്തിച്ച് പ്രതികളെയും മറ്റും കൊണ്ടുപോവുകയായിരുന്നു. ഇതുവഴി യാത്ര ചെയ്യുകയായിരുന്ന ചിലര്‍ മേട്ടുപ്പാളയം സ്റ്റേഷനില്‍ അറിയിച്ചപ്പോള്‍ മാത്രമാണ് അപകടം നടന്ന വിവരം റൂറല്‍ പൊലീസ് അറിഞ്ഞത്. തുടര്‍ന്ന് മേട്ടുപ്പാളയം പൊലീസെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി.
സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപണമുണ്ട്.
COMMENTS