ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറില്‍ 18 ഏറ്റുമുട്ടലുകളിലായി 10 ജില്ലകളില്‍ നിന്നുള്ള 24 കൊടുംകുറ്റവാളികള്‍ അറസ്റ്റിലായി. യു.പിയില...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറില്‍ 18 ഏറ്റുമുട്ടലുകളിലായി 10 ജില്ലകളില്‍ നിന്നുള്ള 24 കൊടുംകുറ്റവാളികള്‍ അറസ്റ്റിലായി. യു.പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ 48 മണിക്കൂറിനുള്ളില്‍ നടന്ന നടപടികളിലാണ് ഇത്രയും പേര് അറസ്റ്റിലായത്.
യു.പിയില്‍ ക്രിമിനല്‍ നടപടികള്‍ വര്‍ദ്ധിച്ച സാഹര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. പിടികിട്ടാപ്പുള്ളിയും 25000 രൂപ വരെ റിവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്ത ഇന്ദ്രപാല്‍ എന്ന കൊടുംകുറ്റവാളിയെ പൊലീസ് വധിച്ചു. ഇത്തരത്തിലുള്ള എട്ടോളം കുറ്റവാളികള്‍ അറസ്റ്റിലായി.
പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഓപ്പറേഷന് നടപ്പിലാക്കിയത്. പൊലീസിനെതിരെ ആക്രമണം ഉണ്ടായതിനാലാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടായതെന്ന് ഐ.ജി വ്യക്തമാക്കി.
യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിനു ശേഷം 950 ഏറ്റുമുട്ടലുകള്‍ നടന്നു. 200 പേരെ അറസ്റ്റു ചെയ്യുകയും 30 പേരെ കൊലപ്പെടുത്തുകയും ചെയ്തു.
സര്‍ക്കാരിന്റെ നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
COMMENTS