BREAKING NEWS
Search

യു.പിയില്‍ തോക്കുമായി ആക്രമം നടത്തുന്നവര്‍ക്ക് തോക്കു കൊണ്ടു തന്നെ മറുപടി നല്‍കും: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്





ഗോരഖ്പൂര്‍: ആക്രമം നടത്തുന്നവര്‍ക്ക് അതേ രീതിയലുള്ള മറുപടി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തി. തോക്കുമായി ആക്രമം നടത്തുന്നവര്‍ക്ക് തോക്കു കൊണ്ടു തന്നെ മറുപടി നല്‍കുമെന്നും ക്രമസമാധാന നില തകര്‍ക്കുന്നവരോട് തോക്കുകളായിരിക്കും സംസാരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

യു.പിയില്‍ നടന്ന എന്‍കൗണ്ടര്‍ വിവാദങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്.

നേരത്തെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 48 മണിക്കൂറിനുള്ളില്‍ 24 കൊടും കുറ്റവാളികളെ പിടികൂടുകയും തലയ്ക്ക് വിലയിട്ട ഒരു കൊടും ക്രിമിനലിനെ വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു. അത് ഉത്തര്‍പ്രദേശില്‍ വിവാദമായിരുന്നു. അതിനുള്ള മറുപടിയായിക്കൂടിയാണ് യോഗി ആദിത്യനാഥ് ഈ പ്രസ്താവന നടത്തിയത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ യു.പിയില്‍ തോക്കുമായി ആക്രമം നടത്തുന്നവര്‍ക്ക് തോക്കു കൊണ്ടു തന്നെ മറുപടി നല്‍കും: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്