അഗര്‍ത്തല: ത്രിപുര നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 78.56 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ബിജെപിയും സിപിഎമ്മുമാണ് തിരഞ്ഞെടുപ്പില്‍ ഏറ...
അഗര്‍ത്തല: ത്രിപുര നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 78.56 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ബിജെപിയും സിപിഎമ്മുമാണ് തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്.
തിരഞ്ഞെടുപ്പ് സമാധാന പൂര്‍ണ്ണമായിരുന്നു. രാവിലെ ഏഴു മണി മുതലാണ് പോളിങ്ങ് തുടങ്ങിയത്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.
2013 ലെ തിരഞ്ഞെടുപ്പില്‍ 92 ശതമാനവും 2008 ലെ തിരഞ്ഞെടുപ്പില്‍ 91 ശതമാനം പോളിങ്ങുമാണ് നടന്നത്.
307 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 60 നിയമസഭാ സീറ്റുകളില്‍ 59 സീറ്റുകളിലാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 12 ന് നടക്കും.
സിപിഎം57 സീറ്റിലും ബിജെപി 51 സീറ്റിലും മത്സരിക്കുന്നു. 59 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്.
അതിനിടെ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന് തിരഞ്ഞെടുപ്പു കമ്മിഷന് ഉത്തരവിട്ടിട്ടുണ്ട്.
Keywords: Tripura, election, assembly, CPM, BJP, polling

COMMENTS