ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മൂത്ത മകന് ടോണള്‍ഡ് ട്രംപ് ബിസിനസ് ആവശ്യത്തിനായി ഒരാഴ്ച ഇന്ത്യയിലുണ്ടാവും. ടോണള്...
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മൂത്ത മകന് ടോണള്‍ഡ് ട്രംപ് ബിസിനസ് ആവശ്യത്തിനായി ഒരാഴ്ച ഇന്ത്യയിലുണ്ടാവും. ടോണള്‍ഡ് ട്രംപിന്റെ സുരക്ഷയ്ക്കായി അമേരിക്കന്‍ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ ഇന്ത്യയിലെത്തി.
ഹരിയാനയിലെ ഗുഡ്ഗാവില്‍ രണ്ട് ബഹുനില ഫഌറ്റ് സമുച്ചയങ്ങളാണ് ട്രംപ് ടവര്‍ എന്ന പേരില്‍ പണിതുകൊണ്ടിരിക്കുന്നത്. ഈ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ട്രംപ് ജൂനിയര്‍ ഇന്ത്യയില്‍ എത്തുന്നത്.
1500 കോടി രൂപയുടെ റിയല്‍ എസ്റ്റേ്റ്റ് പദ്ധതിയാണ് ഗുഡ്ഗാവില്‍ ഒരുങ്ങുന്നത്. 47 നിലകളിലായി 145 ഫഌറ്റുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വാടകയ്ക്ക് നല്കി കോടികള്‍ ഈടാക്കാനാണ് ട്രംപ് കമ്പനിയുടെ നീക്കം.
ഇതിനു പുറമെ കൊല്‍ക്കത്തയിലും മുംബൈയിലും പൂനയിലും ഇത്തരം റിയല്‍ എസ്റ്റേറ്റ് ബിസിനസ് ട്രംപിനുണ്ട്. ഡോണള്‍ഡ് ട്രംപ് തനിക്ക് ഏറ്റവും അധികം ബന്ധമുള്ള ലോകനേതാക്കളില്‍ ഒരാളാണ് നരേന്ദ്ര മോദി എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിനു പുറമെ തന്റെ ബിസിനസ് വളര്‍ത്താനും ഈ ബന്ധം ട്രംപ് ഉപയോഗിക്കുന്നുണ്ടോയെന്ന് ചില വിദേശകാര്യ വിദഗ്ദ്ധര്‍ സംശയിക്കുന്നു.
COMMENTS