തിരുവനന്തപുരം: സഹോദരന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമരം ജനശ്രദ്ധയില്‍ കൊണ...
തിരുവനന്തപുരം: സഹോദരന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമരം ജനശ്രദ്ധയില്‍ കൊണ്ടുവന്ന സമൂഹമാധ്യമ കൂട്ടായ്മയെ തള്ളിപ്പറഞ്ഞ് ശ്രീജിത്ത്. കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവ് നടത്തിയതായി ശ്രീജിത്ത് ആരോപിച്ചു.
കൂട്ടായ്മയിലെ ഒരുവിഭാഗം മാനസികമായി ബുദ്ധിമുട്ടിച്ചെന്നും ഒപ്പം നിന്ന പലരും പീന്നീട് തള്ളിപ്പറഞ്ഞെന്നും ശ്രീജിത്ത് പറഞ്ഞു.
സാമ്പത്തിക സഹായവുമായി പലരും മുന്നോട്ടുവന്നിരുന്നു. എന്നാല്‍, അത്തരം സഹായങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് ശ്രമിച്ചത്. പക്ഷേ, തന്നോടൊപ്പമുണ്ടായിരുന്ന കൂട്ടായ്മയിലെ ചില പണം വാങ്ങിയതായി പിന്നീട് അറിഞ്ഞെന്നും ശ്രീജിത്ത് പറഞ്ഞു. ഇപ്പോഴും ചിലര്‍ പിരിവു നടത്തുന്നതായി അറിയാന്‍ കഴിഞ്ഞെന്നും ശ്രീജിത്ത് അറിയിച്ചു.
കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരാണ്. അതിനാല്‍, തുടര്‍ന്ന് നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ട്. മാത്രമല്ല, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നെന്നും ശ്രീജിത്ത് പറഞ്ഞു.
Keywords: Sreejith, Police, Kerala, Social media

COMMENTS