പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. 2009 ലാണ് ജേക്കബ് സുമ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാകുന്നത്. അഴിമത...
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. 2009 ലാണ് ജേക്കബ് സുമ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാകുന്നത്.
അഴിമതി ആരോപണത്തെ തുടര്‍ന്ന് ജേക്കബ് സുമയെ തല്‍സ്ഥാനത്തുനിന്നും മാറ്റാന്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എ.എന്‍.സി) തീരുമാനമെടുത്തതിനു പിന്നാലെയാണ് രാജി.
പാര്‍ലമെന്റ് ഇന്ന് അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ടെലിവിഷനിലൂടെ താന്‍ രാജിവയ്ക്കുകയാണെന്ന് അറിയിച്ച സുമ എ.എന്‍.സിയുടെ തീരുമാനത്തോട് വിയോജിക്കുന്നുയെന്നും കൂട്ടിച്ചേര്‍ത്തു. സ്ഥാനമൊഴിയുകയോ പാര്‍ലമെന്റില്‍ വിശ്വാസവോട്ടു തേടുകയോ വേണമെന്നാണ് എ.എന്‍.സി ജേക്കബ് സുമയോട് ആവശ്യപ്പെട്ടത്. എ.എന്‍.സി അദ്ധ്യക്ഷനും ഡപ്യൂട്ടി പ്രസിഡന്റുമായ സിറില്‍ റമഫോസ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചന.
COMMENTS