റിയാദ്: സൗദി വനിതകള്‍ക്ക് ഇനി റസ്റ്റോറന്റുകളിലും ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് സൗദി കൗണ്‍സില്‍ അറിയിച്ചു. കൗണ്‍സില...
റിയാദ്: സൗദി വനിതകള്‍ക്ക് ഇനി റസ്റ്റോറന്റുകളിലും ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് സൗദി കൗണ്‍സില്‍ അറിയിച്ചു. കൗണ്‍സില്‍ ഒഫ് സൗദി ചേംബേഴ്സ് ആണ് റസ്റ്റോറന്റില്‍ കൂടുതല്‍ സൗദി വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ക്ക് പദ്ധതിയിടുന്നത്.
നിലവില്‍ ചില റസ്റ്റോറന്റുകളില്‍ സൗദി വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. കൂടുതല്‍ വനിതകള്‍ക്ക് ജോലി കണ്ടെത്തി തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം.
തൊഴില്‍ വിപണിയിലേക്ക് കൂടുതല്‍ സൗദി വനിതകളെ കൊണ്ടുവരാന്‍ കൗണ്‍സില്‍ നടപ്പാക്കുന്ന ഏഴു പദ്ധതികളില്‍ ഒന്നാണ് റസ്റ്റോറന്റ് മേഖല.
സൗദി തൊഴില്‍ വിപണിയില്‍ 20 ശതമാനം മാത്രമാണ് സൗദി സ്ത്രീകളുള്ളത്. 2030 ആകുമ്പോഴേക്കും ഇത് 30 ശതമാനമായി വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
COMMENTS