Search

വായ്പാ തട്ടിപ്പു കേസില്‍ ഡോ. വിക്രം കോത്താരിയും മകനും അറസ്റ്റില്‍

ലഖ്‌നൗ: ബാങ്ക് വായ്പാ തട്ടിപ്പുകേസില്‍ റോട്ടോമാക് പേന കമ്പനി ഉടമ ഡോ. വിക്രം കോത്താരിയും മകന്‍ രാഹുല്‍ കോത്താരിയും അറസ്റ്റില്‍. 3695 കോടി രൂപ തട്ടിപ്പു നടത്തിയെന്ന കേസിലാണ് ഇവരെ സിബിഐ അറസ്റ്റ് ചെയ്തത്.

ബാങ്ക് ഒഫ് ബറോഡയുടെ വായ്പ സംബന്ധിച്ച പരാതി പ്രകാരമാണ് സിബിഐ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അലഹബാദ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നാണ് വായ്പയെടുത്തത്.

ഏഴു ബാങ്കുകളില്‍ നിന്നായി 2919 കോടി രൂപ വായ്പയെടുത്തതായും പലിശ ഉള്‍പ്പെടെ 3695 കോടി രൂപ തിരിച്ചടവു വീഴ്ച വരുത്തിയെന്നുമാണ് കേസ്.

കഴിഞ്ഞ ദിവസം വിക്രം കോത്താരിയുടെ ഉത്തര്‍പ്രദേശിലെ വീടുകളിലും ഓഫീസുകളിലും കേസ് അന്വേഷിക്കുന്ന സിബിഐ സംഘം റെയ്ഡ് നടത്തുകയും കോത്താരിയേയും മകനെയും ഭാര്യയേയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍, നീരവ് മോദിയുടെ സംഭവവുമായി ഇതിനെ താരതമ്യപ്പെടുത്താനാവില്ലെന്ന് കോത്താരിയുടെ അഭിഭാഷകന്‍ ശരദ് കുമാര്‍ ബിര്‍ള പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും റോട്ടാമാക്കിന്റേത് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട വിഷയമാണെന്നും തട്ടിപ്പല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.


Keywords: Dr. Vikram Kothari, CBI, Default case, arrest



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ വായ്പാ തട്ടിപ്പു കേസില്‍ ഡോ. വിക്രം കോത്താരിയും മകനും അറസ്റ്റില്‍