ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഒഴിവുള്ള 89,000 പോസ്റ്റുകളിലേ...
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഒഴിവുള്ള 89,000 പോസ്റ്റുകളിലേക്കാണ് റെയില്‍വേ നിയമന നടപടികള്‍ ആരംഭിച്ചതെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.
അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നീഷ്യന്‍സ്, ഗ്യാംഗ്മെന്‍, സ്വിച്ച്മെന്‍, ട്രാക്ക്മെന്‍, ക്യാബിന്‍മെന്‍, വെല്‍ഡര്‍, ഹെല്‍പ്പേഴ്സ്, പോര്‍ട്ടര്‍ തുടങ്ങി വിവിധ പോസ്റ്റുകളിലേക്കുള്ള ഒഴിവുകളാണ് റെയില്‍വേ നികത്തുന്നത്.
ഗ്രൂപ്പ് ഡി വിഭാഗത്തില്‍ മാത്രം 62,907 പേരുടെ ഒഴുവുകള്‍ ഉണ്ടെന്നാണ് കണക്ക്. ഗ്രൂപ്പ് സി വിഭാഗത്തില്‍ ലോക്കോ പൈലറ്റിന്റെയും ടെക്നീഷ്യന്മാരുടെയും 26,502 ഒഴിവുകളാണ് ഉള്ളത്.
റെയില്‍വേ റിക്രൂട്ട്മെന്റ് സെല്ലാണ് എല്ലാ നിയമനങ്ങളും നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 12 വരെ ഇതിനായി അപേക്ഷിക്കാം.
COMMENTS