ന്യൂഡല്‍ഹി: രാഹുല്‍ ഈശ്വറിനെതിരെയുള്ള ഹാദിയയുടെ സത്യവാങ് മൂലത്തിലുള്ള ആരോപണങ്ങള്‍ സുപ്രീംകോടതി നീക്കം ചെയ്തു. ഇസ്ലാം മതം ഉപേക്ഷിച്ച് ഹി...
ന്യൂഡല്‍ഹി: രാഹുല്‍ ഈശ്വറിനെതിരെയുള്ള ഹാദിയയുടെ സത്യവാങ് മൂലത്തിലുള്ള ആരോപണങ്ങള്‍ സുപ്രീംകോടതി നീക്കം ചെയ്തു. ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് മാറാന്‍ രാഹുല്‍ ഈശ്വര്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും തന്റെ അനുമതിയില്ലാതെ ഫോട്ടോയെടുത്തെന്നും ഹാദിയ ആരോപണം ഉന്നയിച്ചിരുന്നു. ഇതാണ് കോടതി നീക്കം ചെയ്തത്.
എന്നാല്‍ ഹാദിയയുടെ അച്ഛനും എന്‍.ഐ.എയ്ക്കുമെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് എട്ടിലേക്ക് മാറ്റി.
വീട്ടുകാര്‍ തന്റെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായും തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും ഹാദിയ ആരോപണം ഉന്നയിച്ചിരുന്നു. അതോടൊപ്പം തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന കോട്ടയം പൊലീസ് മേധാവിക്കെതിരെയും സത്യവാങ്മൂലത്തില്‍ ആരോപണമുണ്ട്.
ഷെഫിന് ജഹാനുമായുള്ള വിവാഹബന്ധം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദു ചെയ്യണമെന്നും ഹാദിയയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്നാല്‍ മകള്‍ മതംമാറിയതില്‍ എതിര്‍പ്പില്ലെന്നും മകളുടെ സുരക്ഷയാണ് തന്റെ പ്രശ്നമെന്നും ഹാദിയയുടെ പിതാവ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
COMMENTS