പ്യോങ്ചാങ്: പ്യോങ്ചാങ് ശൈത്യകാല ഒളിമ്പിസ് ശ്രദ്ധയാകര്‍ഷിച്ചതിനു പിന്നിലൊരു കാരണമുണ്ട്. ഉത്തരദക്ഷിണ കൊറിയകള്‍ക്കിടയിലെ മഞ്ഞുരുക്കത്...
പ്യോങ്ചാങ്: പ്യോങ്ചാങ് ശൈത്യകാല ഒളിമ്പിസ് ശ്രദ്ധയാകര്‍ഷിച്ചതിനു പിന്നിലൊരു കാരണമുണ്ട്. ഉത്തരദക്ഷിണ കൊറിയകള്‍ക്കിടയിലെ മഞ്ഞുരുക്കത്തിനു കാരണമായ ഒളിമ്പിസാണിത്.
ഇതിനു പുറമെ മറ്റൊന്നു കൂടി ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ഏറ്റവുമധികം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്ത ഒളിമ്പിക്സാണിത്. 110,000 ഗര്‍ഭനിരോധന ഫറകളാണ് ഇതിനകം വിതരണം ചെയ്തത്. ഒളിമ്പിക്സ് തുടങ്ങാന്‍ ഇനിയും രണ്ടാഴ്ച അവശേഷിക്കെയാണ് ഇത്രയും ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യപ്പെട്ടത്.
2,925 കായിക താരങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങില്‍ എത്തിയിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ശരാശരി ഒരു കായിക താരത്തിന് 37.6 ഗര്‍ഭനിരോധന ഉറകള്‍ വീതം വിതരണം ചെയ്തിട്ടുണ്ട്.
അതേ സമയം കായിക താരങ്ങള്‍ മാത്രല്ല ഇത്രയും ഉറയും കൈക്കലാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. മാധ്യമപ്രവര്‍ത്തക, ഒഫിഷ്യലുകള്‍, വിവിധ രാജ്യങ്ങളില്‍ നിന്നു വന്ന പ്രതിനിധികള്‍ എന്നിവരെല്ലാം ചേര്‍ന്നാണ് ഇത്രയും ഉറകള്‍ സ്വീകരിച്ചിട്ടുണ്ടാവുക എന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
ടോയ്ലറ്റുകള്‍ക്കു സമീപം ഉറകള്‍ക്കായി പ്രത്യേക ബാസ്കറ്റുകള് സ്ഥാപിച്ചിട്ടുണ്ട്. എച്ച്ഐവിയുടെ വ്യാപനം തടയാനാണ് ഇത്രയധികം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തതെന്ന് അധികൃതര്‍ പറയുന്നു.
keywords: Pyeongchang, Winter Olympics, Condoms
COMMENTS