കൊച്ചി: അഡാര്‍ ലൗവിലെ നായിക പ്രിയ പി വാര്യരാണ് ഇപ്പോള്‍ സിനിമാലോകത്തെയും സോഷ്യല്‍ മീഡിയകളിലെയും ചര്‍ച്ചാ വിഷയം. ചിത്രത്തിലെ മാണിക്യമലര...
കൊച്ചി: അഡാര്‍ ലൗവിലെ നായിക പ്രിയ പി വാര്യരാണ് ഇപ്പോള്‍ സിനിമാലോകത്തെയും സോഷ്യല്‍ മീഡിയകളിലെയും ചര്‍ച്ചാ വിഷയം. ചിത്രത്തിലെ മാണിക്യമലരായ പൂവി.... എന്ന ഗാനത്തിലെ കണ്ണിറുക്കുന്ന സീനാണ് പ്രിയയെ ഇത്രയ്ക്കും പ്രശസ്തയാക്കിയത്.
ദേശീയ മാധ്യമങ്ങള്‍ പോലും നാഷണല്‍ ക്രഷ് എന്ന് വിശേഷിപ്പിച്ച പ്രിയയെ അഭിനന്ദിച്ച് ബോളിവുഡ്ഡിലെ ഒരു സീനിയര്‍ താരവും രംഗത്തെത്തി. ഋഷി കപൂറാണ് ട്വിറ്ററിലൂടെ പ്രിയയെ അഭിനന്ദിച്ചത്.
ഈ പെണ്‍കുട്ടി ഭാവിയിലെ വലിയ താരമാകുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തന്റെ കാലത്ത് എന്തുകൊണ്ട് പ്രിയ വന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. തൃശ്ശൂര്‍ക്കാരിയായ പ്രിയ വിമല കോളേജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ്.
നിലവില്‍ 35 ലക്ഷം ആളുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രിയയെ പിന്തുടരുന്നത്. ഇതില്‍ ആറു ലക്ഷം ആരാധകരും പ്രിയയ്ക്കുണ്ട്. മലയാളത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ പ്രിയയ്ക്കാണ്.
COMMENTS