തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന വടക്കന്‍ കേരളത്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു.
സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന വടക്കന്‍ കേരളത്തെയും മധ്യകേരളത്തെയും പണിമുടക്ക് സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്. ഉള്‍നാടുകളിലേക്ക് പോകേണ്ട യാത്രക്കാര്‍ ശരിക്കും ബുദ്ധിമുട്ടി.
ഇന്നും പണിമുടക്ക് തുടരുകയാമെങ്കില്‍ ജനങ്ങള്‍ ശരിക്കും ബുദ്ധിമുട്ടേണ്ടി വരും.
എന്നാല്‍ കെ.എസ്.ആര്.ടി.സി അധിക സര്‍വ്വീസ് നടത്തുന്നത് ജനങ്ങള്‍ക്ക് കുറച്ചൊക്കെ ആശ്വാസമാകുന്നുണ്ട്.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് ബസ്സുടമകളുടെ നിലപാട്.
COMMENTS