കോഴിക്കോട്: സ്വകാര്യ ബസുകള്‍ സംസ്ഥാനത്ത് മൂന്നു ദിവസമായി തുടരുന്ന സമരം തുടരും. ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനുമായി സ്വകാര്യ ബസ് ഉടമ...
കോഴിക്കോട്: സ്വകാര്യ ബസുകള്‍ സംസ്ഥാനത്ത് മൂന്നു ദിവസമായി തുടരുന്ന സമരം തുടരും. ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനുമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് വര്‍ദ്ധിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
കൂട്ടിയ ചാര്‍ജ്ജ് വീണ്ടും കൂട്ടില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം യൂണിയന് ഭാരവാഹികളെ അറിയിച്ചിരുന്നു.
എന്നാല്‍, പ്രശ്നം പരിഹരിക്കുന്നതിനായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ബസ് ഉടമകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് മന്ത്രി ബസ് ഉടമാ ഭാരവാഹികളെ കണ്ടത്. ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് മന്ത്രിയും അറിയിച്ചിരുന്നു.
ചര്‍ച്ച തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ തന്നെ ഒരു വിഭാഗം യൂണിയന് ഭാരവാഹികള്‍ പ്രതിഷേധം തുടങ്ങിയിരുന്നു. വൈകിയെത്തിയ ഭാരവാഹിയെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
പൊലീസും മറ്റു യൂണിയന് ഭാരവാഹികളും ഇടപെട്ട് പ്രതിഷേധക്കാരെ ശാന്തരാക്കുകയായിരുന്നു.
സ്വകാര്യബസ് സമരം മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോള്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകളൊന്നും ഞായറാഴ്ചയും സര്‍വീസ് നടത്തിയില്ല.
Keywords: Kerala, Private bus strike, Transport minister, discussion

COMMENTS