കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് രണ്ടു ദിവസം പിന്നിടുന്നു. സ്വകാര്യബസ് ഉടമകളുമായി ഞായറാഴ്ച ഗതാഗതമന്ത്രി സി. കെ. ശശീന്ദ്രന്...
കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് രണ്ടു ദിവസം പിന്നിടുന്നു. സ്വകാര്യബസ് ഉടമകളുമായി ഞായറാഴ്ച ഗതാഗതമന്ത്രി സി. കെ. ശശീന്ദ്രന് ചര്‍ച്ച നടത്തും. വൈകിട്ട് നാലു മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച.
സമരം അനിശ്ചിതമായി തുടരുന്നതിനിടെ തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ബസ് ഉടമകള്‍ സമരം നടത്താനിരിക്കുകയായിരുന്നു.
ബസ് ചാര്‍ജ്ജ് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായി ഉയര്‍ത്തിയിരുന്നു. ഇതു പത്തു രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വിദ്യാര്ത്ഥികളുടെസൗജന്യ നിരക്ക് അഞ്ചു രൂപയാക്കി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.
സമരത്തിന്റെ തുടക്കത്തില്‍ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണം എന്ന ആവശ്യത്തില്‍ ബസ് ഉടമകള്‍ ഉറച്ചുനിന്നെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി. ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ സൗജന്യ നിരക്ക് മിനിമം അഞ്ചു രൂപയാക്കണമെന്ന ആവശ്യത്തിലാണ് ഉറച്ചുനില്‍ക്കുന്നത്.
Keywords:Private bus strike,Kerala, Minister

COMMENTS