Search

നേഴ്‌സുമാര്‍ സംസ്ഥാനവ്യാപകമായി പണിമുടക്ക് ആരംഭിച്ചു; നീതി ലഭിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടത്താനും തീരുമാനം



ആലപ്പുഴ; ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നേഴ്‌സുമാര്‍ ആറുമാസമായി തുടരുന്ന സമരം ഒത്തുതീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് നേഴ്‌സുമാര്‍ സംസ്ഥാനവ്യാപകമായി പണിമുടക്ക് ആരംഭിച്ചു.

പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് ആയിരക്കണക്കിന് നേഴ്‌സുമാര്‍ കെ.വി.എമ്മിലെത്തി സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കൂടുതല്‍ നേഴ്‌സുമാര്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.

എന്നാല്‍ സമരം അവസാനിപ്പിക്കാതെ ചര്‍ച്ച വിളിക്കില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനും മാനേജ്‌മെന്റ് തയ്യാറല്ല. എന്നാല്‍ നീതി ലഭിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടത്താനാണ് നേഴ്‌സസ് അസോസിയേഷന്റെ തീരുമാനം.

ഇതിനിടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറം പോര്‍ ജസ്റ്റീസ് എന്ന സംഘടന നേഴ്‌സുമാരുടെ ഈ സമരത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഈ സമരമെന്ന് ഹര്‍ജിയില്‍ പറയുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നേഴ്‌സുമാര്‍ സംസ്ഥാനവ്യാപകമായി പണിമുടക്ക് ആരംഭിച്ചു; നീതി ലഭിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടത്താനും തീരുമാനം