തീരദേശത്തിനും ആരോഗ്യ മേഖലക്കും വാരിക്കോരി നല്കി തോമസ് ഐസക്കിന്റെ മൂന്നാം ബജറ്റ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലേതിനു സമാനമായി ആരോഗ്യ മേഖലക്കു കൂടുതല്‍ ഊന്നല്‍ നല്കിയും ഓഖി ദുരന്തം നേരിടുന്നതിനുള്‍പ്പെടെ തീരദേശത്തിനി ...


തിരുവനന്തപുരം: കേന്ദ്ര ബജറ്റിലേതിനു സമാനമായി ആരോഗ്യ മേഖലക്കു കൂടുതല്‍ ഊന്നല്‍ നല്കിയും ഓഖി ദുരന്തം നേരിടുന്നതിനുള്‍പ്പെടെ തീരദേശത്തിനി 2,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചും ധനമന്ത്രി തോമസ് ഐസക് മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചു.

ജിഎസ്ടിക്കും കേന്ദ്ര ബജറ്റിനുമെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും വര്‍ഗീയതയ്ക്കു മുന്നില്‍ അഭേദ്യമായ കോട്ടയാണ് കേരളമെന്നു പറഞ്ഞുകൊണ്ടുമാണ് ഐസക് പ്രസംഗം തുടങ്ങിയത്.

ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പദ്ധതി, തീരദേശത്ത് സൗജന്യ വൈ ഫൈ, തീരത്തേിന്റെ 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 150 കോടി രൂപ, മത്സ്യ മേഖലക്ക് 600 കോടി രൂപ തുടങ്ങി തീരദേശത്തിന്റെ ക്ഷേമത്തിന് നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റു പ്രഖ്യാപനങ്ങള്‍:

* മത്സ്യബന്ധന യാനങ്ങളെയും തീരഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിന് 100 കോടി രൂപ ചെലവില്‍ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം.

* മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പ് എത്തിക്കുന്നതിനും അടിയന്തര സഹായത്തിനും പ്രത്യേക സംവിധാനം.

* കടല്‍ത്തീരത്തിന്റെ 50 മീറ്റര്‍ പരിധിയില്‍ നിന്നു മാറി താമസിക്കാന്‍ സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ.

* തീരദേശ വികസന പാക്കേജിന്റെ ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ.

* മത്സ്യമേഖലക്ക് 600 കോടി രൂപയുടെ അടങ്കല്‍.

* 240 കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍നാടന്‍ മത്സ്യബന്ധന വികസനം.

* തീരദേശത്തിന്റെ മൊത്തം വികസനത്തിന് 238 കോടി രൂപ.

* മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കാന്‍ നബാര്‍ഡ് വായ്പയോടെ 584 കോടിരൂപയുടെ പദ്ധതി. അര്‍ത്തുങ്കല്‍ (61 കോടി), താനൂര്‍ (36 കോടി), വെള്ളയില്‍ (22 കോടി), മഞ്ചേശ്വരം (30 കോടി), തോട്ടപ്പള്ളി (80 കോടി), കാസര്‍ഗോഡ് (59 കോടി), ചെത്തി (111 കോടി), പരപ്പനങ്ങാടി (133 കോടി), കായംകുളം (36 കോടി), മുനമ്പം (8 കോടി), നീണ്ടകര (10 കോടി) എന്നിങ്ങനെ രൂപ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

* കിഫ്ബി വഴി തീരദേശത്ത് 900 കോടി രൂപയുടെ പദ്ധതികള്‍, പുറമേ ചെത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ നിര്‍മ്മാണവും കിഫ്ബി വഴി നടത്തും.

* കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ കൊല്ലം, ആലപ്പുഴ ജനറല്‍ ആശുപത്രികള്‍, ഫെറോഖ്, പൊന്നാനി, ചാവക്കാട്, കരുവേലിപ്പടി, ചെട്ടികാട്, കരുനാഗപ്പള്ളി, നീണ്ടകര, ചിറയിന്‍കീഴ് എന്നീ താലൂക്ക് ആശുപത്രികള്‍ തുടങ്ങിയവ കിഫ്ബി സഹായത്തോടെ തീരദേശ ആശുപത്രികളായി പരിഗണിച്ചു നവീകരിക്കും.

* 250 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ തീരദേശ സ്‌കൂളുകളും ഈ വര്‍ഷത്തെ സ്‌കൂള്‍ നവീകരണ പാക്കേജില്‍ ഉള്‍പ്പെടുത്തും.


COMMENTS


Name

',1,11,1,a,1,Accident,1,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,75,Cinema,1243,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2060,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,Kerala,4079,Kochi.,2,Latest News,3,lifestyle,92,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,279,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,152,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,122,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6251,Solar Case,1,speaker,1,Sports,455,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,461,
ltr
item
VygaNews: തീരദേശത്തിനും ആരോഗ്യ മേഖലക്കും വാരിക്കോരി നല്കി തോമസ് ഐസക്കിന്റെ മൂന്നാം ബജറ്റ്
തീരദേശത്തിനും ആരോഗ്യ മേഖലക്കും വാരിക്കോരി നല്കി തോമസ് ഐസക്കിന്റെ മൂന്നാം ബജറ്റ്
https://2.bp.blogspot.com/-c0ZjzLRRlmA/WnP583qLfsI/AAAAAAAAK-A/6GDtBGgDkUcZdmpNXEwswJpiSNs3NFULwCPcBGAYYCw/s640/budjet.jpg
https://2.bp.blogspot.com/-c0ZjzLRRlmA/WnP583qLfsI/AAAAAAAAK-A/6GDtBGgDkUcZdmpNXEwswJpiSNs3NFULwCPcBGAYYCw/s72-c/budjet.jpg
VygaNews
http://www.vyganews.com/2018/02/new-packages-of-coastal-area-in-kerala.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2018/02/new-packages-of-coastal-area-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy