കൊച്ചി: സിനിമയില്‍ ഒരു പുതിയ വനിതാ കൂട്ടായ്മ രൂപംകൊണ്ടു. സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന ര...
കൊച്ചി: സിനിമയില്‍ ഒരു പുതിയ വനിതാ കൂട്ടായ്മ രൂപംകൊണ്ടു. സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപം കൊണ്ടത്.
സംഘടനയുടെ ആദ്യയോഗം ഇന്ന് കൊച്ചിയില്‍ നടന്നു. യോഗത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അദ്ധ്യക്ഷയായി കോഡിനേഷന്‍ കമ്മറ്റിയും രൂപീകരിച്ചു.
യോഗത്തില്‍ സംവിധായകരായ ബി.ഉണ്ണികൃഷ്ണനും സിബി മലയിലും സംസാരിച്ചു. സിനിമാ മേഖലയില്‍ നിന്നുള്ള ഇരുന്നൂറോളം പേര് യോഗത്തില്‍ പങ്കെടുത്തു.
സിനിമയിലെ ആദ്യ വനിതാസംഘടനയായ വുമണ്‍ ഇന്കളക്ടീവ് ഇന്‍ സിനിമയും ഫെഫ്കയുമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഘടനയുടെ രൂപീകരണം നടന്നിരിക്കുന്നത്. വുമണ്‍ ഇന്കളക്ടീവ് ഇന്‍ സംഘടനയെ തകര്‍ക്കാനാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘടനയെന്നാണ് വിലയിരുത്തല്‍.
COMMENTS