തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായകന് ജോണ്സണ് മാഷിന്റെ ഭാര്യയ്ക്ക് മൂന്ന് ലക്ഷം രൂപ അടിയന്തര ചികിത്സാസഹായം അനുവദിച്ചു. മുഖ്യമന്ത...
തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായകന് ജോണ്സണ് മാഷിന്റെ ഭാര്യയ്ക്ക് മൂന്ന് ലക്ഷം രൂപ അടിയന്തര ചികിത്സാസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിച്ചത്.
ജോണ്സണ് മാഷിന്റെയും മക്കളായ ഷാന്‍ ജോണ്സണ്, റെന്‍ ജോണ്സണ് എന്നിവരുടെയും മരണശേഷം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ റാണി ജോണ്സണ് ഇപ്പോള്‍ രക്താര്‍ബുദത്തെ അതിജീവിക്കാനുള്ള നിരന്തര ചികിത്സയിലാണ്. ഈ അവസ്ഥ കാണിച്ച് റാണി ജോണ്സണ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
ഈ കത്ത് അപേക്ഷയായി പരിഗണിച്ചാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം അനുവദിച്ചത്.
COMMENTS